എസ്പി-ബിഎസ്പി സഖ്യത്തെ വിമര്‍ശിച്ച് സമാജ് വാദി എംഎല്‍എ

Monday 14 January 2019 3:18 pm IST
1993 ല്‍ ആയിരുന്നു ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബിഎസ്പിയും എസ്പിയും ഒന്നിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം സഖ്യം തകരുകയായിരുന്നു. എസ്പി പ്രവര്‍ത്തകര്‍ മായാവതിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സഖ്യം തകര്‍ന്നത്. അന്ന് മായാവതിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത് ബിജെപി എംഎല്‍എ ആയിരുന്നു.

ലക്‌നൗ: അഖിലേഷ് യാദവ് മായാവതിക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്നിടത്തോളം കാലമേ എസ്പി-ബിഎസ്പി സഖ്യത്തിനു ആയുസ്സുണ്ടാകൂ എന്നും തന്റെ മണ്ഡലത്തില്‍ ഈ സഖ്യം നടക്കില്ലെന്നും സമാജ് വാദി എംഎല്‍എ ഹരി ഓം യാദവ്. മായാവതി പറയുന്നതെന്തും അഖിലേഷ് അനുസരിച്ചാല്‍ സഖ്യം തുടരും. അല്ലെങ്കില്‍ സഖ്യം പൊളിയുമെന്നും എസ്.പി എംഎല്‍എ ഹരി ഓം യാദവ് ചൂണ്ടിക്കാട്ടി.

ഇരു പാര്‍ട്ടികളും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അണികള്‍ക്കിടയില്‍ സഖ്യം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നേരത്തെ ഒരുമിച്ച് ഭരണത്തിലേറിയതിനെ തുടര്‍ന്ന് സംഭവിച്ച മുറിവുകള്‍ ഉണങ്ങിയിട്ടില്ല. 1993 ല്‍ ആയിരുന്നു ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി ബിഎസ്പിയും എസ്പിയും ഒന്നിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം സഖ്യം തകരുകയായിരുന്നു. എസ്പി പ്രവര്‍ത്തകര്‍ മായാവതിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സഖ്യം തകര്‍ന്നത്. അന്ന് മായാവതിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത് ബിജെപി എംഎല്‍എ ആയിരുന്നു.

ഇരു പാര്‍ട്ടികളും 38 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് തീരുമാനം. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളായ റായ് ബറേലിയിലും അമേതിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനെ പൂര്‍ണമായും തഴഞ്ഞു. എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.