സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് 26ന് ആരംഭിക്കും മണല്‍ ശില്‍പ്പരചന സംഘടിപ്പിച്ചു

Monday 14 January 2019 4:38 pm IST

 

കണ്ണൂര്‍: സംസ്ഥാന അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെയും കണ്ണൂര്‍ ജില്ലാ അമച്വര്‍ ബോംക്‌സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് 26ന് കണ്ണൂരില്‍ ആരംഭിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം ഇന്നലെ അഴീക്കല്‍ ചാല്‍ ബീച്ചില്‍ ഒരുക്കുന്ന മണല്‍ ശില്‍പ്പരചന സംഘടിപ്പിച്ചു. പ്രശസ്ത ശില്‍പ്പികളായ ഉണ്ണി കാനായി, പ്രേം പി ലക്ഷ്മണന്‍, കെ.ആര്‍.ടിനു, രമേശന്‍ നടുവില്‍, വാസവന്‍ പയ്യട്ടം, സന്തോഷ് ചുണ്ട തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസമായ മണിപ്പൂരിലെ മേരികോം പരിപാടിക്കെത്തുമെന്നാണ് സൂചന. സംഘാടക സമിതി ഓഫീസ് ഇന്നലെ ചാല്‍ ബീച്ചില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന അധ്യക്ഷത വഹിച്ചു. 

14 ജില്ലകളില്‍ നിന്ന് മൂന്നൂറോളം താരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കാനെത്തും. 26ന് വൈകീട്ട് കായികമന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 27, 28 തിയ്യതികളില്‍ കാലത്ത് എട്ട് മുതലും വൈകീട്ട് നാല് മുതലും മത്സരങ്ങള്‍ നടക്കും. ഇതിന് പുറമെ 27, 28 തിയ്യതികളില്‍ ആണ്‍പെണ്‍ സീനിയര്‍ വിഭാഗത്തിന്റെ െ്രെപസ്മണി ഫൈറ്റ് നൈറ്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ചെണ്ടമേളം, വാദ്യഘോഷം അടക്കമുള്ളവയോടെ അതിഥികളെ വരവേല്‍ക്കും.

കാണികള്‍ക്കായി പടുകൂറ്റന്‍ ഗ്യാലറിയും ഒരുങ്ങുന്നുണ്ട്. മത്സരം ചരിത്രസംഭവമാക്കാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ശ്രീമതി എം.പി, പ്രസിഡണ്ട് ഡോ.എന്‍.കെ.സൂരജ്, ജനറല്‍ കണ്‍വീനര്‍ കെ.ശാന്തകുമാര്‍ തുടങ്ങിയവരാണ് യൂത്ത് ബോംക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.