സദ്ഗുരു ശ്രീസായിബാബ പ്രതിഷ്ഠാ വിഗ്രഹ രഥഘോഷയാത്ര നടന്നു

Monday 14 January 2019 4:39 pm IST

 

കണ്ണൂര്‍: അലവില്‍ സായിനഗര്‍ ഷിര്‍ദ്ദി ശ്രീ സായിബാബ മന്ദിരത്തിലെ സദ്ഗുരു ശ്രീസായിബാബ വിഗ്രഹപ്രതിഷ്ഠയും ലക്ഷ്മി ഗണേശ വിഗ്രഹ പ്രതിഷ്ഠയും മഹാ കുംഭാഭിഷേകവും 21 മുതല്‍ ഫെബ്രുവരി 11 വരെ നടക്കും. ഗുരുജി വൈഭവ് ശാസ്ത്രി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പരിപാടിയുടെ ഭാഗമായി ഇന്നലെ ശ്രീ സായിബാബ പ്രതിഷ്ഠാവിഗ്രഹ രഥഘോഷയാത്ര നടന്നു. വളപട്ടണം മന്ന ഗ്രീന്‍ഗ്രൂവ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും രഥഘോഷയാത്ര ആരംഭിച്ചു.

 19, 20 തിയ്യതികളില്‍ രാവിലെ ആറ് മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6.30 വരെയും വിശേഷാല്‍ പൂജകള്‍ നടക്കും. 21 ന് രാവിലെ 10.50 മുതല്‍ 11.50 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശ്രീസായിബാബ വിഗ്രഹ പ്രതിഷ്ഠയും ലക്ഷ്മീഗണേഷ വിഗ്രഹ പ്രതിഷ്ഠയും നടക്കും. 22 മുതല്‍ ഫെബ്രുവരി മൂന്ന് വരെ പ്രതിഷ്ഠയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.