ബിജെപി കാല്‍നട പ്രചാരണ ജാഥ നടത്തി

Monday 14 January 2019 4:41 pm IST

 

ഇരിട്ടി: ശബരിമലയില്‍ ആചാര ലംഘനത്തിന് ഒത്താശ ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെയും പോലീസിന്റെയും ജാനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ബിജെപി ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പദയാത്ര നടത്തി. പയഞ്ചേരി വായനശാലാ പരിസരത്തുനിന്നും ആരംഭിച്ച പദയാത്ര മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍ കെ.ജയപ്രകാശിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥ പയഞ്ചേരിമുക്ക്, കീഴൂര്‍, നേരംപോക്ക്, വള്ളിയാട്, എടക്കാനം, കീഴൂര്‍കുന്ന്, പുന്നാട്, താവിലാക്കുറ്റി വഴി മീത്തലെ പുന്നാട് സമാപിച്ചു. സമാപന സമ്മേളനം ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബാബു.സി കീഴൂര്‍കുന്ന് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജിത്ത് കീഴൂര്‍, സത്യന്‍ കൊമ്മേരി, എം.സുരേഷ് ബാബു, പ്രിജേഷ് അളോറ, വി.മനോഹരന്‍, സി.ചന്ദ്രമോഹനന്‍ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.