മുംബൈ: ലക്ഷക്കണക്കിന് ടിവി കാഴ്ചക്കാര്‍ക്ക് സന്തോഷമേകി പുതിയ നിരക്ക് നിശ്ചയിച്ച് ട്രായി( ടെലികോം റഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ) ഉത്തരവിട്ടു. ഇതു പ്രകാരം നൂറ് ചാനലുകള്‍ക്ക്( പേ ചാനലുകളാണെങ്കിലും സൗജന്യ ചാനലുകളാണെങ്കിലും)വെറും 153.40 രൂപയാണ് നിരക്ക്.
ഈ ചാനലുകള്‍ ഉപഭോക്താക്കള്‍ ജനുവരി 31നു മുന്‍പ് നിശ്ചയിച്ച് നല്‍കണം. പുതിയ സംവിധാനം ഫെബ്രുവരി ഒന്നിന് നിലവില്‍ വരും. ഈ അടിസ്ഥാന പാക്കില്‍ ഹൈ ഡഫനിഷന്‍ ചാനല്‍ പെടുന്നില്ല.
എങ്കിലും രണ്ട് സാധാരണ ചാനലുകള്ക്ക പകരം ഒരു എച്ച്ഡി ചാനല്‍ നല്‍കാമെന്ന് ചില ചാനലുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു ചാനലിനും ഇൗടാക്കാവുന്ന പരമാവധി തുക 19 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: