പ്രയാഗ്രാജ് : പ്രയാഗ്രാജില് കുഭംമേളയ്ക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം. ആളപായമില്ല. പക്ഷെ നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. ദിഗംബര്‍ അഖാഡയ്ക്കു സമീപം സെക്ടര്‍ 13ലെ ഒരു ടെന്റിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
നിരവധി അഗ്നി ശമന യന്ത്രങ്ങള്‍ ഏറെ നേരം പ്രവര്‍ത്തിപ്പിച്ചാണ് തീ അണച്ചത്. വിപുലമായി സുരക്ഷാ മുന്‍കരുതലുകളാണ് ലക്ഷങ്ങള്‍ എത്തുന്ന കുംഭമേളയ്ക്ക് ക്രമീകരിച്ചിട്ടുള്ളത്. 40 അഗ്നിശമന കേന്ദ്രങ്ങളിലായി 4000 യന്ത്രങ്ങളാണ് ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിനു പുറമേ ബൈക്കിലുള്ള അഗ്നിശമന യന്ത്രങ്ങളും സുസജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: