ചരക്കു വിമാനം വീട്ടുകളിലേക്ക് പാഞ്ഞുകയറി 15മരണം

Monday 14 January 2019 6:57 pm IST

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ചരക്കു വിമാനം വീട്ടിലേക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.   ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ബോയിങ്ങ്  അബദ്ധത്തില്‍ 50 കിലോമീറ്റര്‍ അകലെയുള്ള പായം വിമാനത്താവളത്തില്‍ ഇറങ്ങുകയും ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി പായുകയുമായിരുന്നു.

 അല്പ്പം അകലെയുള്ള വാസസ്ഥലങ്ങളില്‍ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കിര്‍ഗിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപ്പാടെ കത്തി നശിച്ചു. പൈലറ്റും വിമാന ജോലിക്കാരും മരണമടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.