കൊല്ലം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പകിട്ട് കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാരും പോലീസും ശ്രമിക്കുന്നതായി ബിജെപി സംസ്ഥാനജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ കൊതിക്കെറുവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ബൈപ്പാസ് ഉദ്ഘാടനപരിപാടി വര്ണ്ണാഭമാക്കുന്നതിനുപകരം ശുഷ്ക്കമാക്കാനാണ് ശ്രമം.ഒരുക്കങ്ങള്‍ മന്ദഗതിയിലാണ്.
നാല്പതിറ്റാണ്ടിലേറെ ജനങ്ങള്കാത്തിരുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്ന ചടങ്ങില്‍ ജനങ്ങള്‍ പങ്കെടുക്കരുതെന്ന് സര്ക്കാര്താല്പര്യപ്പെടുന്നു എന്ന സന്ദേഹമുണ്ട്. വേദി കണ്ടാല്‍തന്നെ സര്‍ക്കാരിന്റെ താല്പര്യം തിരിച്ചറിയാനാവും.
കൊച്ചി മെട്രോയുടേയും കണ്ണൂര്‍ വിമാനത്താവളത്തിന്റേയും ഉദ്ഘാടനവേളയിലെ മുന്നൊരുക്കങ്ങളും പ്രചരണസംവിധാനങ്ങളും ഒന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊല്ലംബൈപ്പാസ് ഉദ്ഘാടനചടങ്ങിനില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എന്‍ഡിഎ മഹാറാലി അലങ്കോലമാക്കാനും പോലീസ് ശ്രമിക്കുന്നു.
ജില്ലയില്‍ വ്യാപകമായി ബിജെപിപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയാണ്. മഹാറാലിയുടെ സ്റ്റേജ് കണ്വീനറെയടക്കം പോലീസ് അറസ്റ്റുചെയ്തു. മുന്നൂറിലേറെപ്രവര്ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: