തൊടുപുഴ: കാഴ്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാഗേഷ് ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ മൂന്നു മത്സരങ്ങളും ജയിച്ച് കേരളത്തിന്റെ മുന്നേറ്റം.
ഇന്നലെ കേരളം, തെലങ്കാനയെ 36 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യ്ത കേരളം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലങ്കാനയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 46 റണ്‍സും നാല് വിക്കറ്റുമെടുത്ത കേരളത്തിന്റെ അജേഷ്. എയാണ് കളിയിലെ താരം. 1990ല്‍ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീം രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് കേരളാ ടീം ഒരു ദേശീയ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: