ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Monday 14 January 2019 9:48 pm IST

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചില്ലു മുതില്‍ മകരമഞ്ഞ് വരെയുള്ള  മികച്ച ചലച്ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച ലെനിന്‍ രാജേന്ദ്രന്റെ വേര്‍പാട് അറുപത്തിയേഴാം വയസ്സില്‍. ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. 

സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവിതത്തെയും സംഗീതത്തെയും ആവിഷ്‌കരിച്ച സ്വാതി തിരുനാള്‍(1987) ലെനിന്‍ രാജേന്ദ്രനെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാക്കി. 1981ല്‍ വേനല്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീട,് ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ലെനിന്‍ രാജേന്ദ്രന്‍, കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഡോ. രമണി. മക്കള്‍: ഡോ. പാര്‍വതി, ഗൗതമന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.