ന്യൂദല്‍ഹി: മികച്ച ഭരണം കാഴ്ചവെയ്ക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ന്യൂദല്‍ഹിയില്‍ സമ്മാനിച്ചു. സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളില്‍ മോദി, രാജ്യത്തിന് നല്കിയ നല്കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് ഇതോടൊപ്പമുള്ള ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നു.
ആധാര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിപ്ലവം (ഡിജിറ്റല്‍ ഇന്ത്യ) ഇന്ത്യയില്‍ സാധ്യമാക്കിയത് മോദിയുടെ ഭരണ പാടവമാണെന്നും സന്ദേശത്തില്‍ പറയുന്നു.കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ പ്രൊഫസറായ ഫിലിപ് കോട്ലറുടെ പേരിലുളളതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: