പ്രധാനമന്ത്രി ഇന്നെത്തും

Tuesday 15 January 2019 7:30 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരവും കൊല്ലവും സന്ദര്‍ശിക്കും. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും ബിജെപി പൊതുസമ്മേളനവും തിരുവന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശനവും നവീകരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് പരിപാടികള്‍.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരവും കൊല്ലവും സന്ദര്‍ശിക്കും. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും ബിജെപി പൊതുസമ്മേളനവും തിരുവന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശനവും നവീകരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് പരിപാടികള്‍.

പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിക്കും. 4.10ന് ഹെലികോപ്്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. 4.45ന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി 4.50 മുതല്‍ 5.20 വരെ ആശ്രാമം മൈതാനിയില്‍ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 5.30ന് പീരങ്കി മൈതാനിയില്‍ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. 6.15ന് കൊല്ലത്തുനിന്ന് തിരിക്കും. 

7.15ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. കിഴക്കേനടയിലെ ചടങ്ങില്‍ സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകം അനാവരണം ചെയ്യും. ശേഷം ക്ഷേത്രദര്‍ശനം നടത്തും. 7.35ന് ക്ഷേത്രത്തില്‍നിന്ന് തിരിച്ച് 7.40ന് വിമാനത്താവളത്തിലെത്തി 7.50ന് മടങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.