കൊച്ചി : ശബരിമല ദര്‍ശനത്തിന് അനുമതിക്കായി കെ. സുരേന്ദ്രന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നും പത്തനംതിട്ട ജില്ലയില്‍ പ്രവേശനാനുമതി നല്‍കണമെന്നുമാണ് സുരേന്ദ്രന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിന്നത്.
അതിനിടെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അവസാനിപ്പിച്ചു. അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇത് അവസാനിപ്പിച്ചത്.
ഇതോടെ ശബരിമലയിലും പരിസരത്തും നിലവില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: