തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിനത്തില്‍ എസിബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ജിഒ യൂണിയന് നേതാക്കളായ ആറുപേരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ്.
സെക്രട്ടറിയേറ്റിനു സമീപത്തുള്ള എസ്ബിഐ ബ്രാഞ്ച് ആക്രമിച്ചെന്ന കേസില്‍ പ്രതികളായവര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. 15 പേരടങ്ങുന്ന സംഘമാണ് ബാങ്കിലെത്തി ആക്രമണം നടത്തിയത്.
ഇതില്‍ നേരത്തെ അറസ്റ്റിലായ ഹരിലാലും, അശോകനും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അജയ കുമാര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: