ന്യൂദല്‍ഹി : ലോക്ഭാ തെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടാകുമെന്ന് സര്‍വ്വേ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യ ടിവിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ ടിവിയും സിഎന്എക്സുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ദല്‍ഹിയില്‍ ബിജെപി അഞ്ച് സീറ്റുകള്‍ക്ക് ജയിക്കുമെന്നും കോണ്‍ഗ്രസ്സിനും, എഎപിക്കും ഓരോ സീറ്റുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം പഞ്ചാബില്‍ ബിജെപിയേക്കാള്‍ വലിയ കക്ഷിയായ അകാലിദള്‍ വിജയിക്കുമെന്നാണ് സര്‍വ്വേ. ഹരിയാനയില്‍ 2014ല്‍ ആറ് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ രണ്ട് സീറ്റ് കൂടുതല്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്. കോണ്‍ഗ്രസ്സിന് രണ്ട് സീറ്റും ലഭിക്കും. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ച സ്ഥാനത്ത് ഇത്തവണ അത് രണ്ട് സീറ്റിലേക്ക് ഒതുങ്ങും. കൂടാതെ മെഹ്ബൂബാ മുഫ്തിയുടെ പിഡിപിക്കും, കോണ്‍ഗ്രസ്സിനും ഒന്നുവീതം സീറ്റുകളും ലഭിക്കുമെന്നുമാണ് സര്‍വ്വേ.
ഉത്തരാഖണ്ഡില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അടുത്ത പ്രവചനം. കൂടാതെ ഗുജറാത്തില്‍ 24 സീറ്റ് ബിജെപിക്കും രണ്ട് സീറ്റ് കോണ്‍ഗ്രസ്സും നേടും. രാഹുല്‍ഗാന്ധി ക്ലീന്‍ചിറ്റ് നല്കിയ സജ്ജന്‍ കുമാറിന്റെ അറസ്റ്റാണ് കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: