ജമ്മുകശ്മീരില്‍ പാക് പ്രകോപനം : ഒരു സൈനികന് വീരമ്ര്

Tuesday 15 January 2019 3:55 pm IST

ശ്രീനഗര്‍ : ജമ്മുകശ്മീര്‍ സാംബ സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണത്തില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍‌ഡന്റ് വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് പാക് സൈന്യം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. 

രാവിലെ 10.50 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ഇതില്‍ പരിക്കേറ്റ് ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയ് പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. 

2018ല്‍ ജമ്മു കശ്മീരില്‍ 2936 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 61 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള പാക് പ്രകോപനങ്ങള്‍ ഇന്ത്യന്‍ സൈന്യം ഒരിക്കലും അനുവദിക്കില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത് അറിയിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ മറുപടിയുണ്ടാകുമെന്നും റാവത്ത് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.