മുംബൈ : മഹാരാഷ്ട്രയില്‍ ആക്രമിക്കാനെത്തിയ പുലിയെ പശുക്കള്‍ കുത്തിക്കൊന്നു. സംഗ്മേര് താലൂക്കിലെ ഉബ്രി ബലാപുരിലെ സൗരഭന് റാവു സാഹേബ് ഉംബറാര്‍ എന്ന ഗോസംരക്ഷ കേന്ദ്രത്തിലാണ് ആശ്ചര്യം ഉണര്‍ത്തുന്ന സംഭവം നടന്നത്.
ഉംബാര് കുടുംബത്തിന്റെ സംരക്ഷണത്തിലാണ് ഈ ഗോശാല. ശനിയാഴ്ച രാത്രി എട്ടരയോടെ ഗോശാലയുടെ പുറകുവശത്തെത്തിയ പുലിയെ കണ്ട് വിരണ്ട പശുക്കള്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന പശുക്കുട്ടിക്കുമേല് പിടിമുറുക്കിയ പുലിയെ പശുക്കള്‍ ഒത്തൊരുമിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഇതിനൊപ്പം ഗോശാലയില്‍ എത്തിയ മറ്റൊരു പുലി ഇതെല്ലാം കണ്ട് വിരണ്ട് സ്ഥലംവിട്ടു.
ബഹളം കേട്ട് സ്ഥലതെത്തിയ ഗോശാല ഉടമകള്‍ 35ഓളം പശുക്കള്‍ ചേര്‍ന്ന് പുലിയെ ചവിട്ടി മെതിക്കുന്നതാണ്. കുടുംബാങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തിയപ്പോഴേയ്ക്കും പുലി ചത്തിരുന്നു. ഓടിപ്പോയ രണ്ടാമത്തി പുലിക്ക് വേണ്ടി അന്വേഷണത്തിലാണ് വനം വകുപ്പ് അധികൃതര്‍ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: