ന്യൂദല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന് പരിശീലകനായി പാഡി ഉപ്ടണ്‍ തിരിച്ചെത്തും. നേരത്തെ നാലു സീസണുകളില്‍ രാജസ്ഥാന് പരിശീലകനായിരുന്ന ഇദ്ദേഹം 2013-ല്‍ ടീമിനെ ഐപിഎല്ലിന്റെ സെമിയിലും ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലും എത്തിച്ചിരുന്നു.
രാജസ്ഥാന് ടീമിനെ കൃത്യമായി അറിയാവുന്നയാളാണ് പാഡിയെന്നും ഐപിഎല്‍ പോലുള്ള വലിയ വേദിയില്‍ അദ്ദേഹം ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് വിശ്വാസമെന്നും രാജസ്ഥാന് റോയല്‍സ് ടീം ഉടമ മനോജ് ബദാലി പറഞ്ഞു. പാഡിയുടെ പരിചയസമ്പത്ത് വലുതാണ്. ട്രെയ്നറായും മെന്ററായും ആധുനിക ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച പരിശീലകനാണ് പാഡി. അദ്ദേഹത്തിന്റെ കീഴില്‍ പുതിയ സീസണ് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും രാജസ്ഥാന് ക്രിക്കറ്റ് തലവന്‍ സുബിന് ഭാറുച്ച പറഞ്ഞു.
നാലു വര്‍ഷം ബിഗ് ബാഷില്‍ സിഡ്നി തണ്ടേഴ്സിന്റെ പരിശീലകനായിരുന്ന പാഡി 2016-ല്‍ അവരെ കിരീടത്തിലേക്ക് നയിച്ചു. 2011-ല്‍ ഇന്ത്യ ലോക കിരീടം ചൂടിയപ്പോള്‍ മെന്റല്‍ ട്രെയ്നറായി പാഡിയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: