ജലമെട്രോ: ബോട്ട് നിര്‍മിക്കാന്‍ നാല് കപ്പല്‍ശാലകള്‍

Wednesday 16 January 2019 3:35 am IST

കൊച്ചി: ജലമെട്രോ പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അത്യാധുനിക ബോട്ട് സര്‍വീസുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ട് യാത്രാ ബോട്ടുകള്‍ നിര്‍മിക്കുന്നു. 23 ബോട്ടുകളാണ് നിര്‍മിക്കുന്നത്. വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. 

കൊച്ചിന്‍ ഷിപ്പയാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ദമന്‍ ഷിപ്പ്‌യാര്‍ഡ്‌സ്, യുഎഇ ആസ്ഥാനമായുള്ള ഗ്രാന്‍ഡ്വെല്‍ഡ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) സ്ഥാപനങ്ങളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. 

രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍, ബോട്ടുകളുടെ വിതരണം എന്നിവയും നിര്‍മാണത്തിലെ ചെലവ് ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ ഫെബ്രുവരി 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2020 ഓടെ ഇത് പൂര്‍ത്തിയാക്കാനാണ് പദ്ധതി. 

750 കോടിയുടെ വാട്ടര്‍ മെട്രോ പദ്ധതിക്ക് കീഴില്‍ 16 റൂട്ടുകളിലായി 78 കിലോമീറ്ററാണ്. ആദ്യഘട്ടത്തില്‍ 39 ടെര്‍മിനലുകള്‍ ഉണ്ടാകും. മൂന്നു വര്‍ഷത്തിനുള്ളില്‍ ബോട്ടുകള്‍ ക്രമേണ സൗരോര്‍ജ്ജത്തിലേക്ക്  മാറ്റപ്പെടും.  ഫോണ്‍ ചാര്‍ജിനും വൈഫൈ സൗകര്യങ്ങളും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.