ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഗുണ്ടായിസം: കടകംപള്ളി

Wednesday 16 January 2019 9:49 am IST
യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത് ഗുണ്ടായിസവും പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. വ്രതമെടുത്താണ് യുവതികളെത്തിയതെന്നും കടകംപള്ളി വാദിച്ചു.

തിരുവനന്തപുരം : ശബരിമലയില്‍ ആചാര ലംഘനം ലക്ഷ്യമിട്ടെത്തിയ സിപിഎം പ്രവര്‍ത്തകരായ യുവതികളെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത് ഗുണ്ടായിസവും പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. വ്രതമെടുത്താണ് യുവതികളെത്തിയതെന്നും കടകംപള്ളി വാദിച്ചു.

ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ രേഷ്മ നിശാന്ത്, ഷാനില എന്നിവരെ ഭക്തര്‍ തടഞ്ഞതിന് തൊട്ടു പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

ശബരിമലയില്‍ എത്തുന്ന യുവതികളുടെ പ്രായം നോക്കാന്‍ പറ്റില്ല. പോലീസ് ശബരിമലയില്‍ സംയമനം പാലിക്കുകയായിരുന്നു. നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്നും കടകം പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.