വിഎച്ച്പി മുന്‍ പ്രസിഡന്റ് വിഷ്ണുഹരി ഡാല്‍മിയ അന്തരിച്ചു

Wednesday 16 January 2019 12:41 pm IST
വൈകീട്ട് നിഗംബോധ് ഘട്ടില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍

ന്യൂദല്‍ഹി : വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9.38ന് ദല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

വൈകീട്ട് നിഗംബോധ് ഘട്ടില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് വിഎച്ച്പി അറിയിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാമജന്മഭൂമി ന്യാസ്, വിഎച്ച്പി കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നിവയില്‍ ഡാല്‍മിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാമജന്മഭൂമി പ്രസ്ഥാനത്തിനായി അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

ഡാല്‍മിയ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജയ്ദാലിന്റെ മൂത്തമകനാണ് വിഷ്ണുഹരി ഡാല്‍മിയ. ഇദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പിന്റെ തലപ്പത്തുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.