ന്യൂദല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹര്‍ജി അടിയന്തിരമായി കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഹര്‍ജി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നാഗേശവര റാവുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പ്രസ്താവന.
സെലക്ഷന് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ മാറ്റി ആസ്ഥാനത്ത് ഇടക്കാല മേധാവിയായി എം. നാഗേശ്വര റാവുവിനെ നിയമിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെ രാജിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: