ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനധികൃത സൗകര്യങ്ങളൊരുക്കി

Wednesday 16 January 2019 2:59 pm IST
കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ്. ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രം കടത്തിവിടുന്ന ഗേറ്റിലൂടെയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയില്‍ മൂന്നാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് റിപ്പോര്‍ട്ടില്‍ യുവതികളെ പ്രവേശിപ്പിച്ചത് ഭക്തരെ കയറ്റി വിടാത്ത ഗേറ്റിലൂടെയാണെന്നും അജ്ഞാതരായ അഞ്ച് പേർക്കൊപ്പമാണ് യുവതികൾ സന്നിധാനത്തെത്തിയതെന്നും സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.പറയുന്നു. 

പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്നും നിരീക്ഷക സമിതി. കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ്.  ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രം കടത്തിവിടുന്ന ഗേറ്റിലൂടെയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കനകദുര്‍ഗയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ അമ്മ സുമതി നല്‍കിയ പരാതിയിലാണ് നടപടി. കനക ദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാണ് പരാതി. സുമതിയിപ്പോള്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കനകദുര്‍ഗയുടെ പരാതിയിന്‍മേല്‍ സുമതിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് കനദുര്‍ഗയെ സുമതി മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.