ബസ് സമരം ഉടന്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

Wednesday 16 January 2019 3:06 pm IST

മുംബൈ: ഒന്‍പത് ദിവസമായി തുടരുന്ന മുബൈയിലെ ബെസ്റ്റ് ബസ് സമരം ഉടന്‍ അവസാനിപ്പിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ അന്ത്യശാസനം. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന മാനേജ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  32,000 ബസ് തൊഴിലാളികളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. സംസ്ഥാനത്ത് റോഡ് ഗതാഗതം ഇതോടെ താറുമാറായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്‌നം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.