തിരുവനന്തപുരം : സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരനാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഈ ജില്ലകളില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജനുവരി 21നാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 28 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 29ന് സൂക്ഷ്മ പരിശോധന. 15നാണ് വോട്ടെണ്ണല്‍.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ 30 തദ്ദേശ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ 22 എണ്ണം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്.
ഇതോടൊപ്പം കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും, ആലപ്പുഴ ജില്ലയിലെ രണ്ടും, പാലക്കാട് ജില്ലയിലേയും, കണ്ണൂര്‍ ജില്ലയിലെ ഓരോന്നും, നഗരസഭ വാര്‍ഡുകളിലും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: