വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി ടിആര്‍എസ്

Wednesday 16 January 2019 5:47 pm IST

ഹൈദരാബാദ്:  അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍  രൂപം നല്‍കിയ ഫെഡറല്‍ ഫ്രണ്ട് രാഷ്ട്രീയ സഖ്യത്തിന് കരുത്തു പകരാനുള്ള ശ്രമങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതി. 

ഫെഡറല്‍ ഫ്രണ്ട് സഖ്യത്തിലേക്ക് ക്ഷണിച്ച് ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ. ടി. രാമറാവു വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ .എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചു. 

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ടിആര്‍എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യമാണ് ഫെഡറല്‍ ഫ്രണ്ട്.  ടിഡിപി  കോണ്‍ഗ്രസ് കൂട്ടുകെട്ടിനുള്ള ടിആര്‍എസിന്റെ  മറുപടി കൂടിയാണ് ഫെഡറല്‍ ഫ്രണ്ട്.  

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മതേതര ജനതാദള്‍ നേതാവ് എച്ച്. ഡി. ദേവെഗൗഡ, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡി എംകെ നേതാവ് എം. കെ. സ്റ്റാലിന്‍ തുടങ്ങിയവരുമായും ചന്ദ്രശേഖര റാവു ചര്‍ച്ച നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.