തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകള്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നേരത്തെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി, വ്യാഴാഴ്ച നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ട്രേഡ് യൂണിയനുകളോട് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിര്‍ദേശമുണ്ട്.
തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വൈകിപ്പിച്ചതിന് കെഎസ്ആര്‍ടിസി മാനേജ്മെന്റിന് നേരെയും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: