വണ്ടര്‍ലാ പരിസ്ഥിതി, ഊര്‍ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Thursday 17 January 2019 2:02 am IST

കൊച്ചി: കേരളത്തിലേയും തമിഴ്‌നാട്ടിലേയും സ്‌കൂളുകള്‍ക്കായി 'വണ്ടര്‍ലാ' ഏര്‍പ്പെടുത്തിയ പരിസ്ഥിതി, ഊര്‍ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിശ്വദീപ്തി സിഎംഐ പബ്ലിക് സ്‌കൂള്‍, അടിമാലി (ഇടുക്കി) ഒന്നാംസ്ഥാനം കരസ്ഥമാക്കി. 

ഭാരതീയ വിദ്യാഭവന്‍ മെട്രിക് എച്ച്എസ്എസ് (ഈറോഡ്), പാറമേക്കാവ് വിദ്യാമന്ദിര്‍ (തൃശൂര്‍) എന്നീ സ്‌കൂളുകള്‍ രണ്ടാംസ്ഥാനത്തിനും, എംഎഎംഎല്‍പിഎസ്, പനവളളി (ആലപ്പുഴ), ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍, കങ്ങരപ്പടി (എറണാകുളം), കെവിയുപി സ്‌കൂള്‍, പാങ്ങോട് (തിരുവനന്തപുരം) എന്നീ സ്‌കൂളുകള്‍ മൂന്നാംസ്ഥാനത്തിനും അര്‍ഹരായി. 

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 

30 സ്‌കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. വണ്ടര്‍ലാ കൊച്ചിയില്‍ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

താഴെ പറയുന്ന സ്‌കൂളുകളാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. 

സെന്റ് പോള്‍സ് പബ്ലിക് സ്‌കൂള്‍, കുരിയച്ചിറ (തൃശൂര്‍), ഹോളി ക്യൂന്‍സ് യുപിഎസ്, രാജകുമാരി (ഇടുക്കി), സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍, ചാരുമൂട് (ആലപ്പുഴ), ജിഎംആര്‍എസ്, പുന്നപ്ര (ആലപ്പുഴ), അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, പൈനാവ് (ഇടുക്കി), എക്‌സല്‍ പബ്ലിക് സ്‌കൂള്‍, കുന്നംകുളം (തൃശൂര്‍), ശോഭന പബ്ലിക് സ്‌കൂള്‍, കോതമംഗലം (എറണാകുളം), ജിയുപിഎസ്, ഭീമനാട്(പാലക്കാട്), എയുപി സ്‌കൂള്‍, ഞാങ്ങട്ടൂര്‍ (പാലക്കാട്), ജിഎച്ച്എസ്, ബെമ്മണ്ണൂര്‍ (പാലക്കാട്), കാര്‍മല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, അടിമാലി (ഇടുക്കി), രാജഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കളമശ്ശേരി (എറണാകുളം), ജവഹര്‍ പബ്ലിക് സ്‌കൂള്‍, വര്‍ക്കല (തിരുവനന്തപുരം), സെന്റ് മേരീസ് എച്ച്എസ്എസ്, കിടങ്ങൂര്‍ (കോട്ടയം), ബത്‌ലഹേംദയറാ ഹൈസ്‌കൂള്‍, ഞാറള്ളൂര്‍ (എറണാകുളം), വിമല പബ്ലിക് സ്‌കൂള്‍,തൊടുപുഴ (ഇടുക്കി), സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പട്ടം (തിരുവനന്തപുരം), സരസ്വതി വിദ്യാലയ, തിരുവനന്തപുരം, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം (കോട്ടയം), ഇന്‍ഫന്റ് ജീസസ്‌സ്‌കൂള്‍, തൃക്കാക്കര (എറണാകുളം), മാര്‍ ഔഗേന്‍ എച്ച്എസ്, കോടനാട് (എറണാകുളം), ഏദന്‍ പബ്ലിക് സ്‌കൂള്‍, വാഴൂര്‍ (കോട്ടയം), സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍, പളളിമണ്‍ (കൊല്ലം), എംജിഎം പബ്ലിക് സ്‌കൂള്‍, കണ്ടനാട് (എറണാകുളം), ശ്രീമഹര്‍ഷി വിദ്യാലയ, പാലക്കാട്, എസ്എന്‍എസ് അക്കാദമി, കോയമ്പത്തൂര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.