മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തി

Thursday 17 January 2019 9:10 am IST

ഷില്ലോംഗ്: മേഘാലയയിലെ അനധികൃത ഖനിയില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

മേഘാലയ ഈസ്റ്റ് ജയ്ന്‍തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖനിയില്‍  15 പേരാണ് കുടുങ്ങിയത്. ഡിസംബര്‍ 13 നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. സമീപത്തുള്ള നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് ഖനിയില്‍ വെള്ളം കയറിയത്. 370 അടി ആഴമുള്ള ഖനിയാണിത്. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.