ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കശ്മീര്‍ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ന് ആരംഭിച്ച വെടിവെപ്പ് പാക് സൈന്യം 6.30 വരെ തുടര്‍ന്നു. വെടിവെപ്പ് ശക്തമായപ്പോള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം കത്വയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് വീരമൃത്യു വരിച്ചിരുന്നു. കൂടാതെ ഈ മാസം 11ന് അതിര്‍ത്തിയിലുണ്ടായ ഐഇഡി സ്ഫോടനത്തിലും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: