ന്യൂദല്‍ഹി : ദല്‍ഹി – ജമ്മു തുരന്തോ എക്സ്പ്രസ്സില്‍ ആയുധങ്ങളുമായി എത്തിയ ആക്രമി സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ദല്‍ഹിക്ക് സമീപം ബദ്ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് മോഷണം നടന്നത്.
പത്തോളം പേരടങ്ങുന്ന അക്രമി സംഘം ബി3, ബി7 കോച്ചുകളിലെ യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. ഇവരുടെ പണം, മൊബൈല്‍ ഫോണ്‍. സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയെല്ലാം മോഷണം പോയിട്ടുണ്ട്. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 15 മിനിട്ടോളം ഇവര്‍ ട്രെയിനില്‍ ഉണ്ടായിരുന്നെന്ന് യാത്രക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: