കൊച്ചി: കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. മുസ്ലീം ലീഗിന്റെ എംഎ റസാഖ് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തുവെന്ന ഹര്‍ജിയിലാണ് നടപടി.
മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാരാണ് പരാതിക്കാര്‍. വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വ്യക്തിഹത്യ തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം എംഎ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. വിധി സ്വാഗതം ചെയ്യുന്നതായി മുസ്ലീം ലീഗ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: