തിരുവനന്തപുരം : അടിസ്ഥാന വികസനങ്ങള്‍ക്കായി കിഫ്ബി 1611 കോടി അനുവദിച്ചു. ഒമ്പതോളം പുതിയ പദ്ധതികള്‍ക്കായാണ് കിഫ്ബബി ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
41,325 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ട്. 9,000 കോടിയുടെ പദ്ധതികള്‍ക്ക് ഇതുവരെ ടെന്‍ഡറായിട്ടുണ്ട്.
അതേസമയം പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: