ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ ശ്രീനഗറിലെ സീറോ ബ്രിഡ്ജിനു സമീപത്ത് ഭീകരര്‍ നടത്തിയ ഗ്രനേജ് ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്കും രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.
ഒരു എഎസ്ഐക്കും, രണ്ട് ട്രാഫിക് പോലീസിനും, രണ്ട് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
കഴിഞ്ഞ ആറുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച സിആര്‍പിഎഫ് ബങ്കറിനെ ലക്ഷ്യം വെച്ചും ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: