സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു

Thursday 17 January 2019 4:40 pm IST

ചെന്നൈ : ചലച്ചിത്ര സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 11നായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 

വ്യാഴാഴ്ച ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ ബാലകൃഷ്ണന്‍ ഏറെക്കാലമായി കോയമ്പത്തൂരും, ചെന്നൈയിലുമായിരുന്നു. 

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, റാംജി റാവു, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍ കൂടാരം, എന്നീ മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ ഉഷ, ശ്രീവത്സന്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.