ഐഎസ് ബന്ധം : എന്‍ഐഎ തെരച്ചിലില്‍ നാലുപേര്‍ അറസ്റ്റില്‍
Thursday 17 January 2019 5:10 pm IST
ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള നാലുപേര്‍ അറസ്റ്റില്‍. യുപിയിലെ രാം പൂര്, ബുലന്ദ് ശഹര്, ഹാപൂര്‍, അംറോറ എന്നിവിടങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും, അമൃത്സറിലുമായി നടത്തിയ തെരച്ചിലിലാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ആയുധങ്ങളുമായി പിടിയിലായ നയീമില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണം ഉള്‍പ്പടെയുള്ളവയ്ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ അറിയിച്ചു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.