തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വനിതകളുടെ വാഹനപ്രചാരണ ജാഥ ഇന്ന് നടക്കും.
വൈകിട്ട് നാലിന് പാളയം ഹനുമാന് ക്ഷേത്രത്തിന് മുന്നില്‍നിന്നാരംഭിക്കുന്ന ജാഥ പട്ടം, കേശവദാസപുരം, മുട്ടട, അമ്പലമുക്ക്, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം, വെള്ളയമ്പലം, പാളയം വഴി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ചേരും. അഞ്ഞൂറിലധികം വനിതകള്‍ ജാഥയില്‍ പങ്കെടുക്കും.
സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പമണ്ഡപങ്ങള്‍ ഒരുക്കി. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ച് പൂജയുണ്ടാകും.
ഞായറാഴ്ച നാലു മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി രണ്ടു ലക്ഷം പേര് പങ്കെടുക്കുന്ന നാമജപയാത്രയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: