ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് രാജകുമാരന് ഓടിച്ച വാഹനം അപകടത്തില്‍പെട്ടു. വ്യാഴാഴ്ച സാന്ഡിങ്ഹാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം.
അപകടം സംബന്ധിച്ചുള്ള വാര്‍ത്ത ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. അപകടത്തില്‍ രാജകുമാരന് പരിക്കേറ്റിട്ടില്ലെന്നും കൊട്ടാരം വ്യക്തമാക്കി.
രാജകുമാരന് ഓടിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. കൊട്ടാരത്തിനു വേണ്ടി അതിസുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം നിര്‍മിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.അപകടത്തില്‍ രാജകുമാരന്റെ രണ്ട് സഹായികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: