ന്യൂദല്‍ഹി : സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിട്ടിയിലേക്ക് മാറ്റി. വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുടെ തലപ്പത്തേയ്ക്കാണ് അസ്താനയുടെ പുതിയ നിയമനം.
പുതിയ സ്പെഷ്യല്‍ ഡയറക്ടറെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമതി 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കും.
ഇതോടൊപ്പം ജോയിന്റ് ഡയറക്ടര്‍, എ.കെ. ശര്‍മ്മ, ഡിഐജി എം.കെ. സിന്‍ഹ, എസ്പി ജയന്ത് നായിക്നാവേര് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്‍ക്കുപകരം നിയമനം നടത്തുന്നത് സംബന്ധിച്ചും ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: