ലഡാക്കില്‍ ഹിമപാതം ഒരാള്‍ മരിച്ചു ; 10 പേരെ കാണാതായി

Friday 18 January 2019 12:03 pm IST

ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ വാഹനത്തിനു മുകളിലേക്ക് മഞ്ഞുപാളി പതിച്ചു ഒരാള്‍ മരിച്ചു. ഒന്‍പതു പേരെ കാണാതായി.

ലഡാക്കിലെ ഖാര്‍ഡങ്‌ലാ ചുരത്തില്‍ 17500 അടി ഉയരത്തിലാണ് സംഭവം. കാണാതായ സംഘം സ്‌കോര്‍പിയോയിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ വന്‍ മഞ്ഞുമല വാഹനത്തിനു മുകളില്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് ജില്ലാ അധികൃതര്‍, പോലീസ്, ദുരന്ത നിവാരണ സേന തുടങ്ങിയവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

കശ്മീര്‍ ഡിവിഷനിലെ 9 ജില്ലകളില്‍ വ്യാഴാഴ്ച ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അനന്ത്‌നാഗ്, കുല്‍ഗാം, ബഡ്ഗാം, ബരാമുള്ള, കുപ്വാര, ബന്ദിപ്പോറ, ഗണ്ഡേര്‍ബല്‍, കാര്‍ഗില്‍, ലേ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ബേസര്‍ ഖാന്‍ ഈ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതോടൊപ്പം ഈ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.