കൊച്ചി : ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന സുപ്രീംകോടതി റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ ഈ പ്രതികരണം.
സുപ്രീംകോടതി റിവ്യൂ പെറ്റീഷന് അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള റിപ്പോര്‍ട്ടാണിത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന് അറിയിച്ചു.
അതേസമയം നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഈ റിപ്പോര്‍ട്ടെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: