കോഴിക്കോട് : ആലപ്പാട് നടത്തി വരുന്ന സമര നിര്‍ത്തുന്നത് സംബന്ധിച്ച് ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന കാര്യം അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണ്. നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം പറഞ്ഞു.
അതേസമയം ആലപ്പാട് വിഷയത്തിലെ വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നിട്ടും സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു.
കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നേ് പ്രതിപക്ഷ നേതാവ് രമേശ് ചെന്ന ിത്തല കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: