ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിസുരക്ഷാ മേഖലയായ ലാല്‍ ചൗക്കില്‍ ഗ്രനേഡ് ആക്രമണം. സിആര്‍പിഎഫ് കേന്ദ്രത്തിനു സമീപമാണ് സ്ഫോടനം നടന്നത്. നിരവധി കടകളും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നഗരത്തില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാം സ്ഫോടനമാണ് ഇത്. വ്യാഴാഴ്ച ഷോപ്പിയാനിലെ ഗാഗ്രന്‍ മേഖലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ കുപ്വാരയില് നിന്ന് ഗ്രനേഡുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: