ന്യൂദല്‍ഹി : സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നമ്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാജസ്ഥാന്‍കാരനായ ജസ്റ്റിസ് മഹേശ്വരി 2004ല്‍ രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയായി. 2014ല്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥാനമാറ്റം ലഭിച്ചു. 2016ല്‍ മേഘാലയ ചീഫ് ജസ്റ്റിസാവുകയും പിന്നീട് കര്‍ണ്ണാടകത്തിലേക്ക് മാറുകയും ചെയ്തു.
ദല്‍ഹി സ്വദേശിയാണ് സഞ്ജീവ് ഖന്ന. 2005ല്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായത്. ഇരുവരും സത്യാപ്രതിജ്ഞചെയ്ത് സ്ഥാനം ഏറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി. 31 ആണ് അനുവദിച്ചിരിക്കുന്ന പരിധി.
ഈമാസം പത്തിന് ചേര്‍ന്ന് കൊളീജിയമാണ് ഇരുവരേയും ശുപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച് സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: