സന്നിധാനം: മകരവിളക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം നാളെ അടയ്ക്കും. ഇന്നുകൂടി മാത്രമേ ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം ഉള്ളൂ. നാളെ രാവിലെ രാജകുടുംബത്തിന് മാത്രമേ ദര്‍ശനമുണ്ടാകൂ. ഇന്നലെ നെയ്യഭിഷേകം സമാപിച്ചു.
തുടര്‍ന്ന് നടന്ന കളഭാഭിഷേകത്തില്‍ പന്തളം രാജപ്രതിനിധി പങ്കെടുത്തു. ശ്രീമൂലം തിരുനാള്‍ രാഘവ വര്‍മ്മയും പരിവാരങ്ങളുമാണ് ഉച്ചയ്ക്ക് 12ന് ക്ഷേത്രത്തിലെത്തി കളഭാഭിഷേകത്തില്‍ പങ്കെടുത്തത്. കളഭാഭിഷേകവും നിവേദ്യവും കഴിഞ്ഞ് തന്ത്രി അദ്ദേഹത്തിന് പ്രസാദം നല്കി. തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി, പാണി, മേളക്കാര് തുടങ്ങിയവര്‍ക്ക് രാജപ്രതിനിധി ദക്ഷിണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: