ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്ന 10 ഇയര്ചലഞ്ചിന് പകരമായി 5 ഇയര്ചലഞ്ചുമായി ബിജെപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുപിഎ സര്‍ക്കാരിന്റെ കോട്ടങ്ങളാണ് ചലഞ്ചില്‍ അവതരിപ്പിക്കുന്നത്.
നാലുവര്‍ഷം മുന്‍പ് കോണ്‍ഗ്രസിനെതിരെ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് പ്രധാനമായും ചലഞ്ചിലുള്ളത്. ഇതിന് പുറമേ ദശകങ്ങളായി മുടങ്ങിക്കിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതും ചലഞ്ചിലൂടെ വ്യക്തമാക്കുന്നു.
നാണ്യവിളകളുടെ അടിസ്ഥാന വില ഉയര്‍ത്തി, ഗ്രാമീണമേഖലകളില്‍ വൈദ്യുതി, റോഡ്, ഗ്യാസ് കണക്ഷനില്‍ ഉണ്ടായ വര്‍ധനവ് എന്നിങ്ങനെ ബിജെപി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെല്ലാം ചലഞ്ചിന്റെ ഭാഗമായി കാണിക്കുന്നുണ്ട്.
നിരവധി ബിജെപി നേതാക്കളും മന്ത്രിമാരും ചലഞ്ചിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. വ്യക്തികള്‍ തങ്ങളുടെ 10 വര്‍ഷം മുന്‍പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് പോസ്റ്റ് ചെയ്യുന്ന 10 ഇയര്ചലഞ്ചിന് വന്‍ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: