കോഴിക്കോട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് 54-ാം സംസ്ഥാന സമ്മേളനം – സല്‍ക്കാര്‍ 2019, ജനുവരി 25 മുതല്‍ 29 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായി ഹോട്ടലുകളിലെ ടോയ്ലെറ്റ് സംവിധാനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുന്ന ‘ക്ലൂ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും.
29ന് വൈകിട്ട് നാലിന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ലൂ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന് നിര്‍വഹിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംല്‍എമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഭക്ഷ്യമേളയും ഹോട്ടല്‍ എക്സ്പോയും 25ന് ആരംഭിക്കും. 28ന് പ്രതിനിധിസമ്മേളനം.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഹോട്ടല്‍, റെസ്റ്റോറന്റ്, ലോഡ്ജ്, ഹെറിറ്റേജ് ഹോട്ടല്‍, ബേക്കറി ഉടമകളും സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് എം. മൊയ്തീന്‍കുട്ടിഹാജി, ജനറല്‍സെക്രട്ടറി ജി. ജയപാല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.വി. മുഹമ്മദ് സുഹൈല്‍, പാരിസണ്‍ ഗ്രൂപ്പ് എംഡി എന്‍.കെ. മുഹമ്മദ് അലി, ഇജാസ് അലി, സി.ജെ. ചാര്‍ലി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: