എക്സൈസ് കലാ-കായിക മേളയ്ക്ക് തുടക്കമായി

Saturday 19 January 2019 4:20 am IST

കോട്ടയം: പതിനാറാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയ്ക്ക്  ഇന്നലെ കോട്ടയത്ത് തുടക്കമായി. മൂന്നു ദിവസത്തെ മേളയില്‍ വിവിധ ജില്ലകളില്‍ നിന്നായി 1200 പേരാണ് പങ്കെടുക്കുന്നത്.  ഇന്നലെ രാവിലെ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ വയനാട് ടീമിന്റെ ക്യാപ്റ്റനായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കളിക്കാനിറങ്ങിയത് കൗതുകമായി.

20 വരെയാണ് മേള.  കോട്ടയം മുനിസിപ്പല്‍ സ്റ്റേഡിയം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, സെന്റ്  എഫ്രേംസ് ക്രിക്കറ്റ് സ്റ്റേഡിയം മാന്നാനം, ദര്‍ശന ഓഡിറ്റോറിയം എന്നീ നാലുവേദികളിലാണ് മത്സരങ്ങള്‍. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം  ഇന്ന് രാവിലെ 8.30ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. പല കാറ്റഗറികളിലായി 110 കായിക മത്സരങ്ങളും നൂറോളം കലാമത്സരങ്ങളുമാണ് സംഘടിപ്പിച്ചരിക്കുന്നത്. 20ന് വൈകിട്ട് 3ന് സമാപനസമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.