ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഭൂമിക്കടിയിയില് അറകള്‍ ഒരുക്കുന്നതായി സൂചന. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ദൂരപരിധിയിലാണ് അറകള്‍ തീര്‍ക്കുന്നതെന്നാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭൂഗര്‍ഭ അറകളുടെ നിര്‍മിക്കുന്നത് കണ്ടെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലഡാക്കിലെ ഡെംകോട്ട് സൈനിക പോസ്റ്റില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രമാണ് ഈ തുരങ്കത്തിനുള്ളത്.
ഭൂഗര്‍ഭ അറകളും, സൈനിക ബാരക്കുകളും അടക്കമുള്ള നിര്‍മാണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: