തിരുവല്ല: വേങ്ങലയില്‍ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകര്‍ മരിച്ചു. മൂന്ന് പേര് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്ഥ അനുഭവപ്പെട്ട കഴുപ്പില്‍ കോളനിയിലെ സനില്‍, ജോണി എന്നിവരാണ് മരിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം നിന്ന് ജോലി ചെയ്ത മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: